Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janakiyamma

Kottayam

ജാ​ന​കി​യ​മ്മ അ​നു​സ്മ​ര​ണം

ചേ​ര്‍​പ്പു​ങ്ക​ല്‍: ബി​വിഎം ​കോ​ള​ജ് മ്യൂ​സി​ക് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍, അ​ന്ത​രി​ച്ച പി​ന്ന​ണി ഗാ​യി​ക എ​സ്. ജാ​ന​കി​ക്ക് ആ​ദ​രാ​ഞ്​ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മു​ന്‍ മേ​ധാ​വി ഡോ. ​പി.ജെ. ​സെ​ബാ​സ്റ്റ്യന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ബ്ലി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​ര്‍​ജു​കു​ട്ടി വ​ട്ടോ​ത്ത്, ഐ​ക്യു​എ​സി കോ​-ഓർഡി​നേ​റ്റ​ര്‍ ഡോ. ​ബി, ഭാ​ഗ്യ​ശ്രീ, മ്യൂ​സി​ക് ക്ല​ബ് കോ-ഓർ​ഡി​നേ​റ്റ​ര്‍ എ​ന്‍.​കെ. സെ​ല്‍​വ​രാ​ജ്, ദി​യ മ​രി​യ ക്രി​സ്റ്റോ, താ​രാ മാ​ത്യു എ​ന്നി​വ​ര്‍ തെ​ന്നി​ന്ത്യ​ന്‍ വാ​ന​മ്പാ​ടി​യു​ടെ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു. നോ​ണ്‍-​ടീ​ച്ചിം​ഗ് സ്റ്റാ​ഫാ​യ ദീ​പു, ബി​റ്റി, കെ​വി​ന്‍, സി​ബി​ന്‍, വി​ദ്യ, ഡെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജാ​ന​കി​യ​മ്മ​യ്ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ചു​ ത​യാ​റാ​ക്കി​യ വീ​ഡി​യോ​യു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.

Latest News

Corehub Up